supreme court-bans-bar-along-national-state-highways

ന്യൂഡല്‍ഹി: ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ്.

2017 ഏപ്രില്‍ ഒന്നുമുതല്‍ ദേശീയ–സംസ്ഥാന പാതയോരത്തെ ബാറുകള്‍ പ്രവര്‍ത്തിക്കരുത്. ബാറുകളും ഔട്ട്‌ലെറ്റുകള്‍ക്കും ഉത്തരവ് ബാധകമാണ്.

നിലവില്‍ ലൈസന്‍സുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

സംസ്ഥാനദേശീയപാതകളില്‍ നിന്ന് 500 മീറ്റര്‍ ഉള്ളിലേക്കായിരിക്കണം മദ്യശാലകള്‍. ദേശീയപാതകളിലും മറ്റും മദ്യശാലകളുടെ പരസ്യം സ്ഥാപിച്ചിരിക്കുന്നതും നീക്കണം.

കോടതി വിധി കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരും പൊലീസ് മേധാവികളും ഉറപ്പു വരുത്തണമെന്നും പിന്നീട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ദേശീയപാതകളിലും മറ്റും മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ നീണ്ടനിര വാഹനാപകടങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്ക് അസൗകര്യത്തിനും ഇടയാക്കുന്നുവെന്നതിനാലാണ് ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Top