വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് തീരുമാനം. ബാലിശവും നിസ്സാരവുമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം നിരാകരിച്ചു കൊണ്ട് സുപ്രീംകോടതി പറഞ്ഞു. അഭിഭാഷകനായ ജൈസൂക്ക് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രളയക്കെടുതി നിവാരണത്തിന് വിദേശ സഹായം സ്വീകരിക്കണോ എന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

യുഎഇ പണം വാഗ്ദാനം ചെയ്‌തെന്നതിന് വ്യക്തതയില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.

Top