നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് അംഗീകാരം നല്‍കി സുപ്രിംകോടതി

തമിഴ്നാട്: സുപ്രിംകോടതി തമിഴ്നാട് നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് അംഗീകാരം നല്‍കി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് 2011 ലെ മദ്രാസ് ഹൈക്കോടതി അംഗീകാരം നല്‍കിയിരുന്നു. ഈ ഉത്തരവാണ് സുപ്രിംകോടതി ശരിവെച്ചത്.

റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ അനുമതി നല്‍കി. ആനത്താരി കടന്നുപോകുന്ന വഴികളിലെ റിസോര്‍ട്ട്, സ്വകാര്യ ഭൂമി ഉടമകളുടെ പരാതികള്‍ പരിഗണിക്കാനാണിത്.

Top