കര്‍ഷക മരണം അവസാനിക്കാത്ത കഥയായി മാറരുത്; യോഗിക്ക് കോടതിയുടെ താക്കീത്

yogi-new

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് വൈകിയതില്‍ സുപ്രീംകോടതിക്ക് അതൃപ്തി. 34 സാക്ഷികളില്‍ നാലുപേരുടെ മാത്രം മൊഴിയെടുത്തതില്‍ വിശദീകരണം തേടി.

സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാനും യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസ് 26ന് പരിഗണിക്കും. അതിന് മുന്‍പ് സാക്ഷിമൊഴികളെല്ലാം രേഖപ്പെടുത്തണം. അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. അന്വേഷണം വലിച്ചിഴക്കുകയാണെന്ന വികാരമാണ് കോടതിക്കുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി അഭിപ്രായപ്പെട്ടു. അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ മുന്നിൽ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് യു പി സർക്കാരിനോട് കോടതി ചോദിച്ചു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ സുപ്രിംകോടതി നിർദേശിച്ചു. കേസ് 26 ന് വീണ്ടും പരിഗണിക്കും. കൂടാതെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദേശിച്ചു.

ഇതിനിടെ ലഖിംപൂര്‍ ഖേരി ആക്രമണ കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെടെ 10 പേർ അറസ്റ്റിലായെന്ന് യു പി സർക്കാർ സുപ്രിംകോടതിയിൽ വ്യക്തമാക്കി. അതേസമയം കർഷകരുടെ സമരം നടക്കുന്നതിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top