കോടതിയലക്ഷ്യകേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസില്‍ വിവാദ വ്യവസായി വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി.

ജൂലൈ പത്തിന് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ജുഡീഷ്യറി സംവിധാനത്തെ മനഃപൂര്‍വം വിജയ് മല്യ പരിഹസിക്കുകയായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി പറഞ്ഞു.

മല്യ വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. തുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം മല്യയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Top