കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും; മന്ത്രി വിഎസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ്മന്ത്രി വിഎസ് സുനില്‍ കുമാര്‍. കാര്‍ഷിക നിയമത്തിനെതിരെ രാജ്യവ്യാപമായി പ്രതിഷേധം തുടരുകയാണ്.

സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. ഇതിനെയായിരിക്കും കോടതിയില്‍ ചോദ്യം ചെയ്യുക. കാര്‍ഷിക മേഖലയ്ക്ക് പുറമെ ഗവേഷണ മേഖലയിലും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടെന്നും മന്ത്രി ആരോപിച്ചു.

നേരത്തെ തന്നെ കേന്ദ്ര നിയമത്തിനെതിരെ കേരളം നിലപാടെടുത്തിരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Top