ന്യൂനപക്ഷങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം; കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ഡല്‍ഹി:ന്യൂനപക്ഷങ്ങളെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ന്യൂനപക്ഷങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പത്തില്‍പ്പരം സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

 

Top