ആധാര്‍ പ്രയോജനപ്രദം; പൗരന്‍മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നും സു്പ്രീംകോടതി

ന്യൂഡൽഹി: ആധാർ പ്രയോജനപ്രദമെന്നും പൗരൻമാർക്ക് ഒറ്റ തിരിച്ചറിയൽ കാർഡ് നല്ലതെന്നും സുപ്രീംകോടതി. അഞ്ചംഗ ബെഞ്ചിൽ മൂന്നു പേർക്ക് ഒരേ നിലപാട് തന്നെയായിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് വേണ്ടി വിധി വായിച്ചത് ജസ്റ്റിസ് എകെ സിക്രിയാണ്. 40 പേജുള്ള വിധി പ്രസ്താവമാണ് സിക്രി വായിച്ചത്. ആധാർ വിഷയം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണെന്നും ആധാർവിവരശേഖരണം പിഴവില്ലാത്തതാണെന്നും ജസ്റ്റിസ് എകെ സിക്രി പറഞ്ഞു.

സർക്കാരിന്റെ അനുകൂല്യങ്ങൾക്കടക്കം എല്ലാ മേഖലകളിലും ആധാർ നിർബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിട്ട. ജസ്റ്റിസ് പുട്ടസ്വാമി, കല്ല്യാണി സെൻ മേനോൻ ഉൾപ്പടെയുള്ളവർ നൽകിയ ഹർജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുന്നത്.

Top