‘ഏകീകൃത വ്യക്തിനിയമം നടപ്പാക്കാന്‍ തടസ്സമെന്ത് ?’ ; സുപ്രീം കോടതി

ന്യൂഡല്‍ഹി : ഏകീകൃത വ്യക്തിനിയമം രാജ്യത്ത് ഇതുവരെ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. കോടതി നിരന്തരം നിര്‍ദേശിച്ചിട്ടും ഇതിനായി ഒരുശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

പൗരന്മാര്‍ക്ക് ഏക വ്യക്തിനിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവമാത്രമാണ് തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി.

സ്വത്ത് തര്‍ക്ക കേസ് സംബന്ധിച്ച വിധിയിലാണ് കോടതിയുടെ പരാമര്‍ശം.

Top