യുഎപിഎ നിയമം: സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: യുഎപിഎ നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിന് നോട്ടീസ് അയച്ചത്.

യുഎപിഎ നിയമം ഭരണഘടന വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി പരിശോധിക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

സജല്‍ അവസ്തി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. യുഎപിഎ നിയമം വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സംശയത്തിന്റെ നിഴലിലുള്ള വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കുന്ന യുഎപിഎ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

Top