വിമര്‍ശിക്കുന്നവരെയെല്ലാം അടിച്ചമര്‍ത്തുന്നത് നയപരമായ പിഴവുകള്‍ക്കിടയാക്കും: രഘുറാംരാജന്‍

reghuram-rajan

ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയെല്ലാം ശിക്ഷിക്കുകയാണെങ്കില്‍ അത് നയപരമായ പിഴവുകള്‍ക്ക് ആക്കം കൂട്ടുമെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക്ഗവര്‍ണ്ണര്‍ രഘുറാം രാജന്‍.

പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോണ്‍വിളി ഓരോ വിമര്‍ശകനും വരികയാണെങ്കില്‍, ഭരിക്കുന്ന സര്‍ക്കാര്‍ വിമര്‍ശകരെ ലക്ഷ്യം വെക്കുകയാണെങ്കില്‍ പലരും വിമര്‍ശനത്തിന്റെ ഊക്ക്കുറയ്ക്കും. അപ്പോള്‍ സര്‍ക്കാര്‍ എല്ലാം സുഖകരമാണെന്ന് സ്വയം കരുതി മുന്നോട്ട് പോവും. യഥാര്‍ഥ സത്യം ഇനിയും നിഷേധിക്കാന്‍ കഴിയാത്തതാണെന്ന് തിരിച്ചറിയും വരെയേ അത് മുന്നോട്ടു പോവൂ’,രഘുറാം രാജന്‍ ഡല്‍ഹിയില്‍പ്രസംഗത്തിനിടെ പറഞ്ഞു.

‘ചില വിമര്‍ശനങ്ങള്‍ വ്യക്തിഹത്യ നിറഞ്ഞതും അവാസ്തവവുമാണ് എന്നത് അവിതര്‍ക്കമാണ്. അത്തരത്തിലുളള അനുഭവങ്ങള്‍ എനിക്ക് പഴയകാലത്തുണ്ടായിട്ടുണ്ട്. എന്നിരുന്നാലും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നത് നയപരമായ പിഴവുകള്‍ക്ക് ആക്കം കൂട്ടും’. തുടരെത്തുടരെയുള്ള വിമര്‍ശനങ്ങള്‍ നയപരമായ പിഴവുകള്‍ തിരുത്തി മുന്നോട്ടു പോവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെവിമര്‍ശിച്ചതിന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന്‌രണ്ട് പേരെ പുറത്താക്കിയിരുന്നു. ഇക്കാര്യം നേരിട്ട് പറയാതെയായിരുന്നു രഘുറാം രാജന്റെ വിമര്‍ശനം.

Top