കര്‍ഷക സമരത്തിന് പിന്തുണ; പട്‌നയില്‍ ഗവര്‍ണറുടെ വസതിയിലേക്കുള്ള മാര്‍ച്ച് തടഞ്ഞു

പട്ന: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പട്നയിലെ ഗാന്ധി മൈദാനില്‍ നിന്നാരംഭിച്ച പ്രകടനം ദാക്ക് ബംഗ്ലാവ് ചൗക്കില്‍ ബാരിക്കേഡുകളും ബാറ്റണുകളുമായി പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെ ദേശീയപാതകള്‍ക്ക് സമീപം ഒരു മാസക്കാലമായി സമരം തുടരുന്നത്. കര്‍ഷകരുടെ മേല്‍ കുത്തക കമ്പനികള്‍ ആധിപത്യം സ്ഥാപിക്കാന്‍ പുതിയ നിയമങ്ങള്‍ വഴിതെളിക്കുമെന്നും തങ്ങളുടെ വരുമാനം നഷ്ടമാകുമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു. എന്നാല്‍ കര്‍ഷകക്ഷേമത്തിനുള്ളതാണ് പുതിയ നിയമങ്ങളെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

Top