കർഷക പ്രക്ഷോഭത്തിനും നിയമത്തിനും പിന്തുണ:‌‌ യുഎസ്

US wants

വാഷിങ്‌ടൺ: ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനും അതിന്‌ വഴിയൊരുക്കിയ കർഷക നിയമത്തെയും പിന്തുണച്ച്‌ അമേരിക്ക. ഇന്ത്യൻ വിപണിയെ മെച്ചപ്പെടുത്തുന്നതും സ്വകാര്യ നിക്ഷേപത്തെ ആകർഷിക്കുന്നതുമായ നിയമത്തെ സ്വാഗതം ചെയ്യുകയാണെന്ന്‌ അമേരിക്കൻ‌ വിദേശകാര്യ വകുപ്പ് വക്താവ്‌‌ പറഞ്ഞു.

എതിർപ്പുകൾ ചർച്ചകളിലൂടെ പരിഹരിക്കണം. അതേസമയം, കർഷക നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ശക്തമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ബൈഡൻ സർക്കാർ കോർപറേറ്റുകൾക്ക്‌ ഗുണം ചെയ്യുന്ന കർഷകനിയമത്തിന്‌ അനുകൂലമാണെങ്കിലും യുഎസ്‌ കോൺഗ്രസിലെ നിരവധി അംഗങ്ങൾ പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌.

ചരിത്രപരമായ കർഷക പ്രക്ഷോഭം ഇന്ത്യൻ സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തിനെതിരായ എക്കാലത്തെയും വലിയ വിപ്ലവമായി മാറുകയാണെന്ന് സിഖ് പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ യുറീന്ദർ സിങ്‌ ഖൽസ പറഞ്ഞു.

Top