പ്രാദേശിക മാധ്യമസ്ഥാപനങ്ങള്‍ക്ക് പിന്തുണ; ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ച് ഗൂഗിള്‍

ഡല്‍ഹി: ഗൂഗിള്‍ ‘ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം’ അവതരിപ്പിച്ച് ഗൂഗിള്‍. ഇന്ത്യയിലെ പ്രാദേശിക മാധ്യമസ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം. പരിശീലനം, സാങ്കേതിക പിന്തുണ, ഫണ്ടിങ്, കൂടുതല്‍ വായനക്കാരിലേക്ക് എത്തുന്നതിനായി ഡിജിറ്റല്‍ ജോലികള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുക ഉള്‍പ്പടെയുള്ളവ ഈ പരിപാടിയിലൂടെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും.

ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി, മറാഠി തുടങ്ങി ഒമ്പത് ഭാഷകളിലാണ് ഗൂഗിള്‍ ലാംഗ്വേജ് പ്രോഗ്രാമിന്റെ പിന്തുണ ലഭിക്കുക. ജൂണ്‍ 30 വരെ ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ പ്രകടനം ഗൂഗിള്‍ വിലയിരുത്തിയതിന് ശേഷം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. ഓരോ സ്ഥാപനങ്ങള്‍ക്കും അവര്‍ക്കാവശ്യമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം നല്‍കും.

ഗൂഗിളിന്റെ പ്രൊജക്ട് ടീമും പുറത്തുനിന്നുള്ള ഉപദേശകരും ഈ പരിപാടിയിലേക്കുള്ള അപേക്ഷകള്‍ പരിശോധിക്കും.

Top