കര്‍ഷകര്‍ക്ക് പിന്തുണ; പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷക സമരത്തിനു പിന്തുണയുമായി പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ അമര്‍ജീത് സിങ് ആത്മഹത്യ ചെയ്തു. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ വിഷം കഴിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്തെഴുതിയ ശേഷമാണു ജീവനൊടുക്കിയത്.

Top