ഐഷ സുല്‍ത്താനക്ക് പിന്തുണ; ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി

കരവത്തി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതിശേധിച്ച് ലക്ഷദ്വീപ് ബി.ജെ.പി കൂട്ടരാജി. ഐഷ സുല്‍ത്താനയുടെ ജന്മനാടായ ചെത്ത്‌ലാത്ത് ദ്വീപില്‍ നിന്ന് മാത്രം 12 പേരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

ബി.ജെ.പി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുല്‍ ഹമീദ്, സൈഫുള്ള, ജാബിര്‍ സാലിഹത്ത് തുടങ്ങിവരാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചത്. ഐഷക്കെതിരെ പരാതി നല്‍കിയ സംസ്ഥാന പ്രസിഡന്റിന്റെ ഏകപക്ഷീയമായ നീക്കത്തിലും ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നടപടികളിലും കൂടി പ്രതിഷേധിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ചത്.

ഒരു ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തിലാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് . ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്

Top