കുടുംബശ്രീ യൂണിറ്റുകൾക്കെതിരെ നിയമ നടപടികളുമായി സപ്ലൈകോ

മിഴ് നാട്ടിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി നൽകി പണം തട്ടിയ കുടുംബശ്രീ യൂണിറ്റുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സപ്ലൈകോ എംഡി കുടുംബശ്രീ ഡയറക്ടർക്ക് കത്ത് നൽകി. തമിഴ് നാട്ടിൽ നിന്ന് ആറു രൂപയ്ക്ക് ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി വാങ്ങി സപ്ലൈകോയ്ക്ക് പതിമൂന്നര രൂപയ്ക്ക് വിറ്റെന്നാണ് കുടുബശ്രീ യൂണിറ്റുകൾക്കെതിരെയുള്ള പരാതി .

ആഭ്യന്തര വിജിലൻസിന്റ പ്രാഥമിക അന്വേഷണത്തിൽ പാലക്കാട് മങ്കരയിലെ യൂണിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ബാക്കിയുള്ളയിടത്തും പരിശോധന തുടരുകയാണ്. മങ്കര യൂണിറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് സപ്ലൈകോ എംഡി കുടുംബശീ മിഷൻ ഡയറക്ടർക്ക് കത്ത് നൽകി. പാലക്കാടിന് പുറമെ മറ്റ് ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളും തമിഴ് നാട് തുണി സഞ്ചി വിതരണം ചെയ്തതായാണ് വിവരം. കോവിഡ് കാലത്ത് വരുമാനം കിട്ടട്ടെയെന്ന് കരുതിയാണ് ഭക്ഷ്യ കിറ്റിനുള്ള സഞ്ചികളിൽ നിശ്ചിത ശതമാനം കുടുംബശീ ക്കാരിൽ നിന്ന് വാങ്ങാൻ സപ്ലൈകോ തീരുമാനിച്ചത്.

Top