സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍

തിരുവനന്തപുരം : സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളേയും ആഗോള ഓണ്‍ലൈന്‍ വ്യവസായ ഭീമന്മാരെയും നേരിടാനായി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്‍ക്കറ്റുകളാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി പി.തിലോത്തമന്‍.

ഹൈപ്പര്‍മാര്‍ക്കറ്റുകളെ സൂപ്പര്‍ ബസാറുകളായി മാറ്റുമെന്നും മന്ത്രി അറിയിച്ചു. തിരുവല്ല, പിറവം, കൊല്ലം എന്നിവിടങ്ങളില്‍ അത്യാധുനിക രീതിയിലുള്ള സപ്ലൈകോ സ്റ്റോറുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top