മികച്ച പ്രകടനം കൈവരിക്കാത്ത സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ അടച്ചുപൂട്ടുമെന്ന്

drugs seized

തിരുവനന്തപുരം: ഒരു മാസത്തിനുള്ളില്‍ വില്‍പന വര്‍ധിപ്പിച്ച് മികച്ച പ്രകടനം കൈവരിക്കാത്തതിന്റെ പേരില്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു.

സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍ 90% നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 50% മെഡിക്കല്‍ സ്റ്റോറുകളില്‍ 3.5 ലക്ഷത്തില്‍ താഴെയും 20% മെഡിക്കല്‍ സ്റ്റോറുകളില്‍ രണ്ടു ലക്ഷത്തില്‍ താഴെയുമാണ് പ്രതിമാസ വില്‍പന നടക്കുന്നത്. നിലവില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരും ഇവരുടെ മേല്‍നോട്ടത്തിനായി സപ്ലൈകോയില്‍ നിന്നു ഡപ്യൂട്ടേഷനിലുള്ള ഉയര്‍ന്ന ശമ്പളമുള്ള ഒരു ഉദ്യോഗസ്ഥനുമാണ് മെഡിക്കല്‍ സ്‌റ്റോറിലുമുള്ളത്.

നഷ്ടക്കണക്കു തുടര്‍ന്നാല്‍ ഡപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് താല്‍ക്കാലികക്കാരെ തന്നെ കടകളുടെ ചുമതല ഏല്‍പിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചനയില്‍ ഉണ്ട്.

Top