നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോ ഹോം ഡെലിവറി ആരംഭിച്ചു; മന്ത്രി ജിആര്‍ അനില്‍

 

കൊച്ചി: കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചതായി മന്ത്രി ജി.ആര്‍. അനില്‍.

ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്ത് കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ വില്പനയുടെയും ഹോം ഡെലിവറിയുടെയും സിഎഫ്ആര്‍ഡി-സിഎഫ്ടികെ മൊബൈല്‍ ആപ്പിന്റെയും ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് 31 ഓടെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈ കേരള മൊബൈല്‍ ആപ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം.

 

Top