റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നവര്‍ ശ്രദ്ധിക്കുക

CCTV

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വാതില്‍പടി വിതരണത്തിനായി എഫ്‌സിഐയില്‍ നിന്നു ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു വിതരണം ചെയ്യുന്ന സപ്ലൈകോ ഗോഡൗണുകളില്‍ നിരീക്ഷണ ക്യാമറകളും കണ്‍ട്രോള്‍ റൂമും സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 104 ഗോഡൗണുകളില്‍ ഡിസംബറില്‍ ക്യാമറ സ്ഥാപിച്ചു തുടങ്ങും. സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 112 ഗോഡൗണുകളില്‍ പിന്നീടു നടപ്പാക്കുമെന്നു സപ്ലൈകോ എംഡി കെ.എന്‍.സതീശ് അറിയിച്ചു.

ഓരോ ഗോഡൗണിലും 12 – 16 ക്യാമറകളുണ്ടാകും. എഫ്‌സിഐയില്‍ നിന്നു കൊണ്ടുവരുന്ന ധാന്യം ഇറക്കുന്നതും റേഷന്‍ കടകളിലേക്കു കയറ്റി വിടുന്നതും നിരീക്ഷിക്കാന്‍ 3 ക്യാമറകള്‍ പ്രത്യേകം സജ്ജീകരിക്കും. റേഷന്‍ വിതരണത്തിനുള്ള വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനും നടപടി ആരംഭിച്ചു.

Top