സപ്ലൈകോയില്‍ ഇനി ഗൃഹോപകരണങ്ങളും; 40 ശതമാനം വിലക്കുറവില്‍ വില്‍പ്പന

തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പനശാലകളിലൂടെ ഇനിമുതല്‍ ഗൃഹോപകരണങ്ങളും ലഭ്യമാകും. ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ ഉപഭോക്തക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോയുടെ പുതിയ നീക്കം.

പ്രമുഖ കമ്പനികളുടെ ഉപകരണങ്ങള്‍ 40 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ വിപണിയിലേക്കെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പത്ത് വില്‍പ്പനശാലകളിലൂടെയാണ് ഗൃഹോപകരണ വില്‍പ്പന. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും കൊട്ടാരക്കര, പുത്തമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൃശ്ശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് സപ്ലൈകോ ഗൃഹോപകരണ വില്‍പ്പന നടത്തുന്നത്.

മാര്‍ച്ച് 15 വരെ വില്‍പ്പനശാലകളില്‍ നിന്നും നറുക്കെടുപ്പ് വഴി ഗൃഹോപകരണങ്ങള്‍ സമ്മാനമായും നല്‍കാനും പദ്ധതിയുണ്ട്.

Top