പിഎന്‍ബി തട്ടിപ്പ് ഒഴിവാക്കാമായിരുന്നത്, വഞ്ചിച്ചവരെ പിടികൂടുമെന്ന് ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിനേയും ഓഡിറ്റര്‍മാരെയും കുറ്റപ്പെടുത്തി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. സംഭവത്തില്‍ ആഴ്ചകള്‍ നീണ്ട മൗനത്തിനു ശേഷമാണ് അരുണ്‍ ജയ്റ്റ്‌ലി പ്രതികരണം നടത്തുന്നത്. പിഎന്‍ബി മാനേജ്‌മെന്റിനും ഓഡിറ്റര്‍മാര്‍ക്കും തട്ടിപ്പ് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്കിംഗ് സംവിധാനങ്ങളെ വഞ്ചിച്ചവരെ പിടികൂടും. ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്വമാണത്. ക്രമക്കേടുകള്‍ കണ്ടെത്താതെ പോയതില്‍ ഓഡിറ്റേഴ്‌സിനു വലിയ വീഴ്ചയുണ്ടായി. ചാട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെ ഈ മേഖലയിലുള്ളവര്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Top