‘വില്ലനി’ലെ മനേഹരമായ ഗാനത്തില്‍ സൂപ്പര്‍സ്റ്റാറും, ലേഡി സൂപ്പര്‍സ്റ്റാറും

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും, ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒന്നിക്കുന്ന വില്ലനിലെ മനോഹരമായ ഗാനം എത്തി.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ റിലീസിനു മുന്നേ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി.

മുപ്പതു കോടി മുടക്കി ബിഗ് ബജറ്റില്‍ ഒരുക്കിയ വില്ലന്‍ സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. മൂന്നു കോടി രൂപയാണ് ഹിന്ദി ഡബ്ബിംഗ് വകയില്‍ ലഭിച്ചത്.

നേരത്തെ 50 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റേറ്റും എല്ലാം കണക്കാക്കിയാല്‍ റിലീസിനു മുന്നെ തന്നെ വില്ലന്‍ 10 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഹിന്ദിയ്ക്കു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ് ചെയ്ത് എത്തുന്ന ചിത്രം 27ന് തീയറ്ററുകളിലെത്തും.

കംപ്ലീറ്റ് ത്രില്ലറായ വില്ലനില്‍ വിരമിച്ച പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. കോളിവുഡ് താരം വിശാല്‍, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങി നീണ്ട താര നിര തന്നെ ചിത്രത്തിലുണ്ട്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ഗ്രൂപ്പാണ് സംഗീതം നല്കിയിരിക്കുന്നത്.

റോക്ക്‌ലിന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

Top