പ്രാണയ്ക്ക് സഹായഹസ്തവുമായി സൂപ്പർ താരം സുരേഷ് ഗോപി

മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ബാധിതരായ രോഗികൾക്ക് ജീവവായു നൽകുന്ന പ്രാണ പദ്ധതിയിലേക്ക് സഹായഹസ്തം നൽകി നടനും എംപിയുമായ സുരേഷ് ഗോപി. കുഞ്ഞിലെ അപകടത്തിൽ മരിച്ച തന്റെ മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി രൂപീകരിച്ച ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണ് സംഭാവന നൽകുന്നത്.

സംഭാവന നൽകിയ തുക ഇന്ന് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം. എ ആൻഡ്രൂസിന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. കെ അനീഷ് കുമാർ കൈമാറും.

Top