സൂപ്പര്‍ താരം സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരം സന്ദേശ് ജിങ്കാന്‍ വിദേശ ക്ലബിലേയ്ക്ക് ചേക്കേറുന്നു.ഇക്കാര്യത്തില്‍ ജിങ്കാനും ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റും ധാരണയില്‍ എത്തി. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കാനെ ഒഴിവാക്കാന്‍ കാരണമായി. ഐഎസ്എല്ലില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ജിങ്കാന്‍. എന്നാല്‍ ഏത് ക്ലബ്ബിലേക്ക് ആണ് ജിങ്കാന്‍ പോവുകയെന്നു വ്യക്തമല്ല.

ഐഎസ്എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് സന്ദേശ് ജിങ്കാന്‍. അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നായകനുമായിരുന്നു. കാല്‍മുട്ടിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കാന്‍ കളിച്ചിരുന്നില്ല. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യന്‍ കളിക്കളത്തില്‍ എത്തിയ ജിങ്കാന്‍, സുനില്‍ ഛേത്രി കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ സുപ്രധാന താരമായാണ് അറിയപ്പെടുന്നത്.

Top