തമിഴ് ചിത്രം ‘വിക്രം വേദ’യെ അഭിനന്ദിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്

rajanikanth

ക്രൈം ത്രില്ലര്‍ ചിത്രമായ വിക്രം വേദയെ അഭിനന്ദിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്.

ആര്‍ മാധവനും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ചിത്രം ഒരു ക്ലാസ് ഫിലിമാണെന്നാണ് സൂപ്പര്‍സ്റ്റാറിന്റെ അഭിപ്രായം.

നായകനായ മാധവന്‍ പൊലീസ് ഓഫീസറാവുമ്പോള്‍ ഗ്യാങ്സ്റ്റര്‍ ആയി വിജയ് സേതുപതിയും ചിത്രത്തില്‍ എത്തുന്നു.

വരലക്ഷ്മിയും ശ്രദ്ധ ശ്രീനാഥും ആണ് വിക്രം വേദയിലെ നായികമാര്‍ . മലയാള സിനിമാ താരം ഹരീഷ് പേരാടിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആര്യയെ നായകനാക്കി ഓരം പോ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകരായി മാറിയ ഗായത്രി പുഷ്‌കര്‍ ആണ് ചിത്രത്തിന്റെ സംവിധായകര്‍.

vikram-veda

ആക്ഷന് പ്രാധാന്യം നല്‍കി നിര്‍മിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ചെയ്തത്. ആദ്യ വാരത്തില്‍ തന്നെ 17 കോടി രൂപയാണ് വിക്രം വേദ നേടിയത്.

Top