തെലുങ്ക് സൂപ്പർ താരം പ്രഭാസിന് ഇന്ന് പിറന്നാൾ

തെലുങ്ക് സൂപ്പർ താരം പ്രഭാസിന് ഇന്ന് നാല്പത്തിയൊന്നാം പിറന്നാൾ. വെങ്കട് സൂര്യനാരായണ പ്രഭാസ് രാജു എന്ന ഇദ്ദേഹം പ്രഭാസ് എന്ന പേരിൽ ആണ് സിനിമാലോകത്ത് അറിയപ്പെടുന്നത്. 2000-ത്തിൽ പുറത്തിറങ്ങിയ ഈശ്വർ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് തെലുങ്ക് സിനിമ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഒത്ത ഉയരവും, മനോഹരമായ ആകാരവും തെലുഗു നായക ലോകത്ത് തന്റെ സ്ഥാനമുറപ്പിക്കാൻ പ്രഭാസിനെ സഹായിച്ചു എന്ന് എടുത്തു പറയേണ്ട ഒന്നാണ്.

എസ് എസ് രാജമൗലി ഒരുക്കിയ ചത്രപതി, നിർത്തി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പ്രഭാസിനെ താരസിംഹാസനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. എന്നാൽ ഇതിനെല്ലാം മേലെ പ്രഭാസ് എന്ന താരത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ചിത്രമാണ് 2015-ൽ ബ്രഹ്മാണ്ട സംവിധായകൻ എസ് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രം.

ബാഹുബലിയിലെ കഥാപാത്രം പ്രഭാസ് അവതരിപ്പിച്ചതിൽ പിന്നെ തെലുങ്ക് സിനിമ മാർക്കറ്റിലും തെന്നിന്ത്യൻ സിനിമ മാർക്കറ്റിലും പ്രഭാസ് എന്ന താരത്തിന്റെ മൂല്യം കുത്തനെ ഉയർന്നു. ബാഹുബലി 2 500 കോടിക്ക് മുകളിൽ കളക്ഷൻ നേടി ഇൻഡസ്ട്രിയൽ ഹിറ്റായി മാറിയതിൽ ഏറ്റവും ഗുണം ചെയ്തത് പ്രഭാസിനു തന്നെയാണ്. രാധാ കൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ ജോനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം രാധേ ശ്യാം ആണ് പ്രഭാസിന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Top