സൂപ്പര്‍സ്റ്റാര്‍ ചിത്രം ‘ഒടിയ’ന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു

odiyan

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ഒടിയ’ന്റെ ചിത്രീകരണം അവസാനഘട്ടത്തിലേയ്ക്ക്. .

വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നടന്നു വരികയാണ്.

പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒടിയന്റെ ക്ലൈമാക്‌സ്.

ഒക്ടോബര്‍ 6ന് ആരംഭിച്ച ചിത്രീകരണം ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നില്‍ക്കും എന്ന് സംവിധായകന്‍ പറഞ്ഞു.

രാത്രി കാലങ്ങളിലാണ് കൂടുതല്‍ ഭാഗവും ചിത്രീകരിക്കുക. ഒരാഴ്ചക്കുള്ളില്‍ ഒടിയന്റെ കൂടുതല്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

നേരത്തെ സിനിമയുടെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

Top