മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങി സൂപ്പര്‍താരം ഡേവിഡ് സില്‍വ

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങി സൂപ്പര്‍താരം ഡേവിഡ് സില്‍വ. അടുത്ത സീസണ്‍ അവസാനിക്കുന്നതോടെ ടീം വിടുമെന്നാണ് താരെ പറയുന്നത്. സ്പാനിഷ് താരമായ സില്‍വ അടുത്ത സീസണില്‍ കളിക്കുന്നതോടെ ഇംഗ്ലീഷ് ക്ലബില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കും. ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തിലാണ് സില്‍വ ക്ലബ് വിടുന്ന കാര്യം അറിയിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയിട്ടത് പത്ത് വര്‍ഷമായെന്നും ക്ലബ് വിടാന്‍ ഇതാണ് ശരിയായ സമയം എന്നും താരം പറഞ്ഞു. രണ്ട് വര്‍ഷത്തേക്ക് കൂടി ടീമില്‍ തുടരനാണ് ചര്‍ച്ചകള്‍ നടന്നത്, എന്നാല്‍ ഒരു വര്‍ഷം മതി എന്നാണ് താന്‍ തീരുമാനിച്ചതെന്ന് താരം കൂട്ടിച്ചേര്‍ത്തു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഇനി ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കിയ സില്‍വ എന്നാല്‍ വിരമിക്കല്‍ സാധ്യതകള്‍ തള്ളിക്കളഞ്ഞു.

സ്പാനിഷ് ക്ലബ് വലന്‍സയില്‍ നന്ന് 2010 ജൂണിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. നാല് പ്രീമിയര്‍ ലീഗ് കിരീടനേട്ടങ്ങളിലും സില്‍വ നിര്‍ണായകപങ്ക് വഹിച്ചു.

Top