ഇംഗ്ലണ്ടിനെതിരെ ടി-20യില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് സൂപ്പർ താരം ക്രിസ് ഗെയില്‍

chris

ഇംഗ്ലണ്ടിനെതിരായ ഏക ടി-20യില്‍ ക്രിസ് ഗെയിൽ മറ്റൊരു റെക്കോര്‍ഡ് കൂടി നേടി.

ക്രിക്കറ്റിന്റെ കുട്ടിഫോര്‍മാറ്റില്‍ 100 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ക്രിസ് ഗെയില്‍ ഇന്നലെ സൃഷ്ടിച്ചത്.

വില്ലിയെ മിഡ് വിക്കറ്റിന് മുകളിലൂടെ കൂറ്റന്‍ സിക്‌സര്‍ പറത്തിയാണ് ക്രിസ് ഗെയില്‍ സിക്‌സറില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

മത്സരത്തില്‍ ഗെയില്‍ 40 റണ്‍സെടുത്തു. 21 പന്തില്‍ നിന്ന് നാല് സിക്‌സറും മൂന്നു ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ ഇന്നിങ്‌സ്.

ഒടുവില്‍ ഗെയില്‍ റണ്‍ഔട്ടാവുകയായിരുന്നു. കരിയറിലെ 52ാം അന്താരാഷ്ട്ര ടി-20യായിരുന്നു ഗെയിലിന്റെത്.

മത്സരത്തില്‍ വിന്‍ഡീസ് വിജയിക്കുകയും ചെയ്തു. വിന്‍ഡീസ് ഉയര്‍ത്തിയ 177 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19.3 ഓവറില്‍ 155 റണ്‍സിന് പുറത്താവുകയായിരുന്നു.

വിന്‍ഡീസിന് വേണ്ടി ബ്രാത്ത് വെയിറ്റ്, കെസ്‌റിക് വില്യംസ് എന്നിവര്‍ മൂന്നും സുനില്‍ നരേന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. നരേന്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

Top