സൂപ്പര്‍താരം ആര്യന്‍ റോബന്‍ ജര്‍മന്‍ ക്ലബ് വിടന്നു

സൂപ്പര്‍താരം ആര്യന്‍ റോബന്‍ നീണ്ടകാലത്തെ സേവനത്തിന് ശേഷം ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ച് വിടനൊരുങ്ങുന്നു. ഈ സീസണ്‍ അവസാനത്തോടെ ജര്‍മന്‍ വിടുമെന്ന് റോബന്‍ പറഞ്ഞു.

ജര്‍മന്‍ വിടുന്ന താരത്തിന് നിരവധി ഓഫറുകളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ബയേണ്‍ വിടുന്ന താരം ഫുട്‌ബോളില്‍ നിന്ന് തന്നെ വിരമിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോബന്‍ തന്നെയാണ് കഴിഞ്ഞ ദിവസം താന്‍ ഫുഡ്‌ബോളില്‍ നിന്ന് വിരമിക്കുന്ന കാര്യം അറിയിച്ചത്. വിരമിക്കല്‍ തന്റെ മുന്നില്‍ ഒരു സാധ്യതയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും ഒരു പത്ര സമ്മേളനത്തിലാണ് റോബന്‍ പറഞ്ഞത്.

നിരന്തരം ഏല്‍ക്കുന്ന പരിക്കുകളാണ് വിരമിക്കല്‍ എന്ന തീരുമാനത്തിലേയ്ക്ക് താരത്തെ എത്തിച്ചത്. പരിക്കിനെത്തുടര്‍ന്ന് റോബന് കഴിഞ്ഞ കുറേ സീസണുകളിലായി നിരവധി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

Top