കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട ഹോസു ഇനി ലഗോസ്റ്ററയ്ക്ക് സ്വന്തം

Kerala blasters

സ്‌പെയിന്‍: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്ന ഹോസു ഇനി സ്‌പെയിനില്‍ കളിക്കും. സ്പാനിഷ് ക്ലബായ ലഗോസ്റ്ററ ക്ലബാണ് ഹോസുവിനെ സ്വന്തമാക്കിയത്. സ്പാനിഷ് സെഗുണ്ട ഡിവിഷന്‍ ബിയില്‍ കളിക്കുന്ന ക്ലബാണ് ലഗോസ്റ്ററ. കഴിഞ്ഞ സീസണ്‍ അവസാനത്തോടെ തന്റെ മുന്‍ ക്ലബായ സിന്‍സിനാറ്റി എഫ് സി ഹോസു വിട്ടിരുന്നു.

കഴിഞ്ഞ സീസണില്‍ പരിക്ക് വില്ലനായതാണ് ഹോസു അമേരിക്കന്‍ ക്ലബ് വിടാനുള്ള കാരണമായത്. സിന്‍സിനാറ്റി വിട്ടപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഹോസു തിരിച്ചുവരുമെന്ന ആരാധകരുടെ ആഗ്രഹത്തെ തല്ലിക്കെടുത്തിയിരിക്കുകയാണ് ഈ വാര്‍ത്ത.

Top