പുതുവർഷത്തെ സ്വീകരിച്ച് സൂപ്പർ മൂൺ എത്തി , ഇനി ബ്ലൂ മൂണിനായി കാത്തിരിക്കാം

Super moon

കൊച്ചി : 2018നെ ​സ്വീകരിച്ച് സൂപ്പർ മൂൺ എത്തി. ചന്ദ്രൻ ഭൂ​മി​ക്ക് ഏ​റ്റ​വും അ​ടു​ത്തു​വ​രു​ക​യും അതിനാൽ വ​ലു​പ്പ​ത്തി​ലും തി​ള​ക്ക​ത്തി​ലുമാണ് ചൊ​വ്വാ​ഴ്​​ച സൂപ്പർ മൂൺ എത്തിയത്. സാ​ധാ​ര​ണ കാ​ണു​ന്ന​തി​നെ​ക്കാ​ള്‍ 14 ശ​ത​മാ​നം വ​ലു​പ്പ​വും 30 ശ​ത​മാ​നം തി​ള​ക്ക​വും ഉണ്ടായിരുന്ന ചൊ​വ്വാ​ഴ്​​ച പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചന്ദ്രന്.

ഭൂ​മി​യു​ടെ പ്ര​ത​ല​ത്തി​ല്‍ ത‌​ട്ടി പ്ര​തി​ഫ​ലി​ക്കു​ന്ന സൂ​ര്യ​ര​ശ്മി​ക​ള്‍ വ​ന്നു​വീ​ണ് ചു​വ​പ്പു​നി​റ​വും ച​ന്ദ്ര​നു​ണ്ടാ​കു​മെ​ന്ന് വാ​ന​നി​രീ​ക്ഷ​ക​ർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ജനുവരി 31ന് വീണ്ടുമൊരു പൂർണചന്ദ്രനും ആകാശത്ത് തെളിയും. ഒരു മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ 31ലെ പൂർണചന്ദ്രൻ ‘നീലചന്ദ്രൻ’ (ബ്ലൂ മൂൺ) ആയിരിക്കും.

2015 ജൂ​ലൈ​യി​ലാ​ണ് അ​വ​സാ​ന​മാ​യി ബ്ലൂ​മൂ​ണ്‍ പ്ര​തി​ഭാ​സം ഉ​ണ്ടാ​യ​ത്. സൂ​പ്പ​ർ മൂ​ൺ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്ന് ശ​ക്ത​മാ​യ തി​ര​മാ​ല​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Top