പുതുവർഷത്തെ സൂപ്പർ മൂൺ ജനുവരി രണ്ടിന്, ബ്ലൂ മൂൺ എത്തുന്നത് ഈ മാസം 31ന്

super moon

പുതിയ വർഷത്തിലെ സൂപ്പർ മൂൺ ജനുവരി രണ്ടിന് പ്രത്യക്ഷപ്പെടും. മാത്രമല്ല ജനുവരി 31ന് വീണ്ടുമൊരു പൂർണചന്ദ്രനും ആകാശത്ത് തെളിയും. ഒരു മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ 31ലെ പൂർണചന്ദ്രൻ ‘നീലചന്ദ്രൻ’ (ബ്ലൂ മൂൺ) ആയിരിക്കും.

ഡിസംബർ മൂന്ന്, ജനുവരി രണ്ട്, 31 എന്നിങ്ങനെ മൂന്നു സൂപ്പർമൂൺ പരമ്പരയാണ് വർഷാന്ത്യവും പുതുവൽസരവും സമ്മാനിക്കുന്നത്. സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണ് നിലാവിനു ഭംഗി വർധിപ്പിക്കുന്നത്.

Top