വെള്ളിത്തിരയില്‍ മത്സരിക്കാനൊരുങ്ങി സൂപ്പര്‍-മെഗാതാരങ്ങളുടെ ആരാധകര്‍

സൂപ്പര്‍താരങ്ങളുടെയും ആരാധകരുടെയും കഥകള്‍ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ‘കട്ട ഫാന്‍സിന്റെ’ മത്സരമാണ് ഇനി മലയാളസിനിമാലോകം കാത്തിരിക്കുന്നത്.

മലയാളത്തിന്റെ മെഗാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തമിഴകത്തിന്റെ ഇളയദളപതി വിജയ് യുടെയും കട്ട ഫാന്‍സിന്റെ കഥകളാണ്‌ മലയാള സിനിമയുടെ അണിയറയില്‍ ഒരങ്ങുന്നത്.

ഓം ശാന്തി ഓശാനയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജൂഡ് അന്തോണി ജോസഫാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിത കഥ സിനിമയാക്കുന്നത്. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനാകുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

കോളേജ് വിദ്യാഭ്യാസ കാലത്ത് മമ്മൂട്ടിയുടെ ആരാധക സംഘടനയുടെ തലവനായിരുന്നു നിവിൻപോളി.

മഞ്ജുവാര്യരും ഇന്ദ്രജിത്തും മോഹന്‍ലാലിന്റെ ആരാധകരായി പ്രത്യക്ഷപ്പെടുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മീനുക്കുട്ടി എന്നും. ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ പേര് സേതുമാധവന്‍ എന്നുമാണ്. പത്രപ്രവര്‍ത്തകനായിരുന്ന സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന മോഹന്‍ലാലിന്റെ സംവിധായകന്‍ ഇടിയിലൂടെ തുടക്കമിട്ട സാജിദ് യഹിയയാണ്.

സണ്ണി വെയ്ന്‍ ഇളയ ദളപതി വിജയ് യുടെ ആരാധകനായി വേഷമിടുന്ന പോക്കിരി സൈമണിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ തിരുവനന്തപുരത്ത് തുടങ്ങി. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൃഷ്ണന്‍ സേതുകുമാറാണ്. പ്രയാഗാ മാര്‍ട്ടിനാണ് പോക്കിരി സൈമണിലെ നായിക.

Top