കിടിലന്‍ ഫീച്ചറുകളുമായി ചൈനീസ് കമ്പനി ഓണര്‍ 8 ലൈറ്റ്

കിടിലന്‍ ഫീച്ചറുകളുമായി ചൈനീസ് കമ്പനിയായ വാവേയുടെ ഓണര്‍ 8 ലൈറ്റ്.

പൂര്‍ണ ഗ്ലാസ് ബോഡിയുള്ള മിനുസമാര്‍ന്ന ഫോണാണിത്. ഡബിള്‍ സൈഡഡ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയും ബ്രഷ്ഡ് മെറ്റല്‍ ഫിനിഷും.

7.6 മില്ലിമീറ്റര്‍ കനമുള്ള സ്ലിം ബോഡി. 4 ജി, എല്‍ ടി ഇ സൗകര്യമുള്ള ഇരട്ട സിം ഫോണാണിത്. 64 ജി ബി മെമ്മറി. 8 എംപി മുന്‍ ക്യാമറയും 12 എംപി പിന്‍ ക്യാമറയുമാണുള്ളത്.

5.2 ഇഞ്ച് ഹൈ ഡെഫിനിഷന്‍ സ്‌ക്രീന്‍ ദൃശ്യമികവു സമ്മാനിക്കുന്നുമുണ്ട്. 3000 എംഎഎച്ച് ബാറ്ററിക്കു പിന്തുണയുമായി ഇന്റലിജന്റ് പവര്‍ സേവിങ് മോഡുകള്‍ കൂടി ഉള്ളതിനാല്‍ ചാര്‍ജ് തീരുമെന്ന പേടിയില്ലാതെ ഉപയോഗിക്കാം.

ബാറ്ററിക്ക് അതിവേഗ ചാര്‍ജിങ് സൗകര്യമില്ല. 15 മാസത്തെ സര്‍വീസ് വാറന്റിയോടെയെത്തുന്ന ഓണര്‍ 8 ലൈറ്റിന് 17,999 രൂപയാണു വില.

ഓണര്‍ ഏറെ നാളായി ഇന്ത്യന്‍ വിപണിയില്‍ ആരാധകരെ നേടിക്കൊണ്ടിരിക്കുന്ന ബ്രാന്‍ഡാണ്

Top