സൂപ്പര്‍ ഡിലക്‌സിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു; ഒറ്റദിവസം കൊണ്ട് കണ്ടത് 25 ലക്ഷം പേര്‍

വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം സൂപ്പര്‍ ഡിലക്‌സിന്റെ ട്രെയിലര്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. ഫഹദ് ഫാസില്‍, രമ്യാ നമ്പീശന്‍, സാമന്ത എന്നിവരടക്കം വന്‍ താര നിര ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം പേര്‍ കണ്ടു.

വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി എത്തുന്നു എന്നതാണ് ചിത്രത്തിലെ ഒരു പ്രത്യേകത. ശില്പ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ചിത്രങ്ങളും സമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഫഹദ് ഫാസിലും സേതുപതിയും ഒന്നിക്കുന്നതും പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്. വേലൈക്കാരന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് സൂപ്പര്‍ ഡിലക്‌സ്.

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ നാമം. പിന്നീട് സൂപ്പര്‍ ഡിലക്‌സ് എന്ന് പേര് മാറ്റുകയായിരുന്നു. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

Top