ട്രാന്‌സെജന്‍ഡറുടെ വേഷത്തില്‍ നൃത്തം ചെയ്യുന്ന വിജയ് സേതുപതി വീഡിയോ വൈറല്‍

super-delux-tamil-movie

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാര രാജ ഒരുക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ‘സൂപ്പര്‍ ഡീലക്‌സി’ലെ വിജയ് സേതുപതിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത് ആ ഗെറ്റപ്പിലുള്ള വിജയ് സേതുപതിയുടെ ഒരു വീഡിയോ ആണ്.

ട്രാന്‍സ്‌ജെന്‍ഡറിന്റെ ഗെറ്റപ്പില്‍ സംവിധായകന്റെ നിര്‍ദേശം അനുസരിച്ചു നൃത്തം ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. ‘ശില്‍പ്പ’ എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ് കിടു ഗെറ്റപ്പിലാണ് വിജയ് സേതുപതിയെത്തുന്നത്.

വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസില്‍, സാമന്ത , രമ്യ കൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതി ഫഹദ് ഫാസില്‍ ടീം ആദ്യമായി ഒന്നിച്ച ചിത്രമാണ് ഇത്. അതുപോലെ തന്നെ ആദ്യമായാണ് വിജയ് സേതുപതി -സാമന്ത ടീമും ഒന്നിക്കുന്നത്. സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്‌ളേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാര സാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. സത്യരാജ് നടരാജന്‍ എഡിറ്റ് ചെയ്യുന്ന ഈ ചിത്രം അടുത്ത വര്‍ഷം തീയേറ്ററുകളില്‍ എത്തും. സീതാകത്തി എന്ന ചിത്രമാണ് വിജയ് സേതുപതിയുടെ അടുത്ത റിലീസ്.

Top