സൂപ്പര്‍ ഡീലക്‌സ് ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്‌സ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് ത്യാഗരാജന്‍ കുമാരരാജയായിരുന്നു.

സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രൊഡക്ഷന്‍ ഹൗസും സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയും കരാറിലെത്തിയതായാണ് വിവരം.

ഹിന്ദി പതിപ്പും ത്യാഗരാജന്‍ കുമാരരാജ തന്നെയായിരിക്കും ഒരുക്കുക. ബോളിവുഡിലെ ശ്രദ്ധേയ താരങ്ങള്‍ റീമേക്ക് ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്. അതേസമയം സൂപ്പര്‍ ഡീലക്സില്‍ സാമന്തയുടെയും രമ്യാ ക്യഷ്ണന്റെയും പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിഷ്‌കിന്‍, നളന്‍ കുമാരസാമി, നീലന്‍ കെ ശേഖര്‍ തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു സൂപ്പര്‍ ഡീലക്സ്.

Top