സൂപ്പര്‍ കപ്പ് ഫൈനല്‍ വെള്ളിയാഴ്ച : ബംഗളൂരു എഫ്.സിയും ഈസ്റ്റ് ബംഗാളും എറ്റുമുട്ടും

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടം വെള്ളിയാഴ്ച ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗ്ലാമര്‍ ടീം ബംഗളൂരു എഫ്.സിയുടെ എതിരാളികളായെത്തുന്നത് ഐ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാളാണ്. ഐ.എസ്.എല്‍-ഐ ലീഗ് പോരാട്ടംകൂടിയാവും സൂപ്പര്‍ കപ്പ് കലാശക്കൊട്ട്. സുനില്‍ ഛേത്രിയും വെനിസ്വേലന്‍ താരം മിക്കുവും ചേര്‍ന്നുള്ള മുന്നേറ്റമാണ് നീലപ്പടയുടെ പ്രത്യേകത.

Top