സൂപ്പര്‍ കപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം; ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തില്‍

സൂപ്പര്‍ കപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കമാകും. യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും. രാത്രി 8.30 നാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഐലീഗിലെ യുവ നിരയായ ഇന്ത്യന്‍ ആരോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

പൂനെ സിറ്റിയും, മിനര്‍വ്വ പഞ്ചാബും തമ്മിലായിരുന്നു ഇന്നത്തെ ആദ്യ മത്സരം നടക്കേണ്ടതെങ്കിലും. മിനര്‍വ്വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയില്‍ ഈ മത്സരം നടക്കാന്‍ സാധ്യതയില്ല.

അതേ സമയം ഐ എസ് എല്ലിലെ നിരാശ മറികടക്കാന്‍ സൂപ്പര്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരം വിജയിച്ചാല്‍ മാത്രമേ ടീമിന് സൂപ്പര്‍ കപ്പിന്റെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ. ഐലീഗില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ആരോസിന്റെ വരവെങ്കില്‍ ഐ എസ് എല്ലിലെ ഒന്‍പതാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.

Top