രണ്ടാം സൂപ്പര്‍ കപ്പ്; ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനിറങ്ങുന്നത് 6 വിദേശ താരങ്ങള്‍

ണ്ടാം സൂപ്പര്‍ കപ്പിന് ഇന്ന് നടക്കുന്ന യോഗ്യതാ മത്സരത്തോടെ തുടക്കമാവും. ആദ്യ ദിനമായ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സും ഇന്ത്യന്‍ ആരോസും തമ്മില്‍ ഏറ്റുമുട്ടും. സൂപ്പര്‍ കപ്പില്‍ കളിക്കാനായി 6 വിദേശ താരങ്ങളെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ടീമിലുണ്ടായിരുന്ന മധ്യനിര താരം കറേജ് പെക്കൂസണ്‍ ഇത്തവണ സൂപ്പര്‍ കപ്പില്‍ കളിക്കുന്നില്ല. നെമാഞ്ച ലാകിച്ച് പെസിച്ച്, സിറിള്‍ കാലി, നിക്കോളസ് ക്രച്ച്മറേവിച്ച്, സ്ലാവിസ സ്റ്റൊയനോവിച്ച്, മറ്റേജ് പോപ്ലാറ്റ്‌നിക്ക്, കെസിറോണ്‍ കിസിറ്റോ എന്നിവരാണ് സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റര്‍ ചെയ്ത വിദേശ താരങ്ങള്‍.

സൂപ്പര്‍ കപ്പിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് സംഘത്തിലെ ഏറ്റവും ശ്രദ്ധേയ കാര്യം യുവ ഗോള്‍കീപ്പര്‍ ആയുഷ് ദാസിന്റെ സാന്നിധ്യമാണ്. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 18 ടീമിന്റെ ഗോള്‍കീപ്പറായിരുന്ന ആയുഷ് ദാസിനെ മൂന്നാം നമ്പര്‍ ഗോള്‍കീപ്പറായാണ് സൂപ്പര്‍ കപ്പിനുള്ള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് റിസര്‍വ്വ് ടീമിന്റെ ഭാഗവുമായിരുന്നു ആയുഷ് ദാസ്.

.

Top