ദീര്‍ഘദൂര വിമാനയാത്രകളുടെ മുഷിപ്പ് ഒഴിവാക്കാൻ സൂപ്പര്‍ സോണിക്ക് വിമാനങ്ങള്‍ എത്തുന്നു

ദുബായ്: ദീര്‍ഘദൂരം വിമാനയാത്രകള്‍ക്കായി ഇനി സമയം ചിലവാക്കേണ്ടതില്ല.

സമയം ലാഭിക്കാന്‍ സൂപ്പര്‍ സോണിക്ക് വിമാനങ്ങള്‍ എത്തുന്നു.

സാധാരണ വിമാനങ്ങളെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ സഞ്ചരിയ്ക്കാന്‍ കഴിയുന്ന സൂപ്പര്‍ സോണിക് വിമാനത്തിന് ദുബായില്‍ നിന്ന് ലണ്ടനിലേക്ക് പറക്കാന്‍ ആവശ്യമുള്ളത് വെറും നാലുമണിക്കൂറാണ്.

ദുബായ് എയര്‍ ഷോയില്‍ നടന്ന പത്രസമ്മേളനത്തില്‍ സൂപ്പര്‍സോണിക് വിമാനങ്ങള്‍ നിര്‍മിക്കുന്ന ബൂം കമ്പനിയുടെ സ്ഥാപകന്‍ ബ്ലൈക് ഷോളാണ് വിമാനത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.

അടുത്ത വര്‍ഷം മുതല്‍ സൂപ്പര്‍ സോണിക് വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ആരംഭിക്കുമെന്നും 2020 പകുതിയോടെ സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

55 പേര്‍ക്ക് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

ബിസിനസ്സ് ക്ലാസ് ടിക്കറ്റിന്റെ നിരക്കായിരിക്കും ഈടാക്കുന്നത്.

Top