സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം; മലപ്പുറത്താണ് സംഭവം

മലപ്പുറം: സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുനാവായ കുറ്റ്യേടത്ത് സുധി കുമാറാണ് മരിച്ചത്. ഇയാള്‍ കൃഷിപ്പണി
ചെയ്യുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഇന്ന് രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്. പണിക്കാര്‍ക്കൊപ്പം കൊയ്ത്തിനിറങ്ങിയതായിരുന്നു സുധി കുമാര്‍. എന്നാല്‍ 9.30ഓടുകൂടി കൊയ്ത്തു കഴിഞ്ഞ് മറ്റുള്ളവരെല്ലാം പണി നിര്‍ത്തിപ്പോയി. പക്ഷെ സുധികുമാര്‍ തിരിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ഇയാള്‍ കുഴഞ്ഞു വീണത്.

സൂര്യാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇയാളുടെ ശരീരത്തില്‍ വെയിലേറ്റ് കരുവാളിച്ച പാടുകളുണ്ട്. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം സൂര്യാഘാതമേറ്റിട്ടാണോ എന്ന് സ്ഥിരീകരിക്കാനാവൂ.

സംസ്ഥാനത്ത് പാടത്ത് പണിക്കിറങ്ങുന്നവര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പണിക്കിറങ്ങാനുള്ള സമയക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top