ഐപിഎല്ലില്‍ ഇന്ന് സൺറൈസേഴ്‌സ്- കൊൽക്കത്ത മത്സരം

ചെന്നൈ: ഐപിഎൽ 14-ാം സീസണിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്-കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സ് പോര്. തുല്യശക്തികളായ ഇരുടീമുകളും ഏറ്റുമുട്ടുന്നത് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ വർഷം ഹൈദരാബാദ് മൂന്നാം സ്ഥാനത്തും കൊൽക്കത്ത അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ബോളിങ് കരുത്ത് വച്ച് നോക്കിയാൽ ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഭുവനേശ്വർ മുതൽ നടരാജൻ വരെ ആ കരുത്ത് വിളിച്ചോതുന്നു. ബാറ്റിങ് നിര മുന്നിൽ നിന്ന് നയിക്കുന്നത് നായകൻ വാർണർ തന്നെയാണ്. കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫിലെത്തിയിരുന്നു. 2016 ലെ കിരീട നേട്ടം വീണ്ടും ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് വാർണർ പട.

രാത്രി 7.30 നാണ് മത്സരം.

Top