സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം, എട്ടുവിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ടുവിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. ഇതോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെകുറെ അവസാനിച്ചു.

രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്സിനായി മനീഷ് പാണ്ഡെയും വിജയ് ശങ്കറും 140 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടിലൂടെ വിജയം സമ്മാനിക്കുകയായിരുന്നു. പാണ്ഡെ 47 പന്തുകളില്‍ നിന്നും 83 ഉം വിജയ് ശങ്കര്‍ 51 പന്തുകളില്‍ നിന്നും 52 ഉം റണ്‍സ് നേടി പുറത്താവാതെ നിന്നു. 11 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് സണ്‍റൈസേഴ്സിന്റെ വിജയം.

രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 36 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

Top