ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമായതിനാല്‍ ഇന്നത്തെ മത്സരം രണ്ട് ടീമുകള്‍ക്കും നിര്‍ണായകമാണ്. ദുബായിയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ രാജസ്ഥാന്‍ ജയിച്ചിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് മൂന്ന് തുടര്‍ തോല്‍വികളാണ് രാജസ്ഥാനെ കാത്തിരുന്നത്. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്.
ഇതിനാല്‍തന്നെ തീപാറുന്ന പോരാട്ടമായിരിക്കും ഇന്ന് അരങ്ങേറുക

Top