ഐപിഎല്‍; ടോസ് നേടി സണ്‍റൈസേഴ്‌സ് ബാറ്റിങ്ങിനിറങ്ങി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് നേരിടും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഹൈദരബാദില്‍ സിദ്ധാര്‍ത്ഥ് കൗളിനു പകരം ഖലീല്‍ അഹ്മദ് ഇറങ്ങും. പഞ്ചാബില്‍ മുജീബ് റഹ്മാന്‍ ടീമിലെത്തി. പ്രഭ്‌സിമ്രാന്‍ സിംഗ്, അര്‍ഷ്ദീപ് നാഥ് എന്നിവരും ഇന്ന് കളിക്കും.

പോയിന്റ് പട്ടികയില്‍ യഥാക്രമം ആറാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരബാദും. ഒരു തോല്‍വി കൂടി വഴങ്ങിയാല്‍ ഇരു ടീമുകള്‍ക്കും അവസാന നാലിലേക്കുള്ള പ്രവേശനം വളരെ ദുഷ്‌കരമാവും. അതുകൊണ്ട് രണ്ട് ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.

Top