ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ അനായാസ ജയവുമായി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ്

ക്യുബേറ: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ അനായാസ ജയവുമായി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ്. പ്രിട്ടോറിയ ക്യാപിറ്റല്‍സിനെ ഒമ്പത് വിക്കറ്റിനാണ് ഈസ്റ്റേണ്‍ കേപ്പ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പ്രിട്ടോറിയ ക്യാപിറ്റല്‍സിന് 52 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മറുപടി പറഞ്ഞ ഈസ്റ്റേണ്‍ കേപ്പ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഈസ്റ്റേണ്‍ കേപ്പ് അതിവേഗം ലക്ഷ്യത്തിലെത്തി. ജോര്‍ദാന്‍ ഹെര്‍മാന്‍ 20ഉം ടോം ആബെല്‍ 31ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു.മത്സരത്തില്‍ ടോസ് നേടിയ ഈസ്റ്റേണ്‍ കേപ്പ് ബൗളിംഗ് തിരഞ്ഞെടുത്തു. പ്രിട്ടോറിയയുടെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനും വില്‍ ജാക്‌സിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. സാള്‍ട്ട് 10ഉം ജാക്‌സ് 12ഉം റണ്‍സെടുത്തു. നാല് വിക്കറ്റെടുത്ത ഒട്ട്നിയല്‍ ബാര്‍ട്ട്മാന്‍ ആണ് പ്രിട്ടോറിയയെ തകര്‍ത്തത്.

Top